bjp-kerala-candidates-list

TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്‍പത് സ്ഥാനാര്‍ഥികളെ ഈമാസം അവസാനം പ്രഖ്യാപിക്കാന്‍ ബി.ജെ.പി. അതിന് മുന്നോടിയായി പ്രധാനമണ്ഡലങ്ങളിലെ സാധ്യതാപട്ടിക തയാറാക്കാന്‍ തുടങ്ങി. ബി.ജെ.പി ഏറ്റവും പ്രാധന്യത്തോടെ കാണുന്ന വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങള്‍ക്കായി വിവിധ നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ചര്‍ച്ചകള്‍ നീളുകയാണ്.

നേമം പോലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകണക്കില്‍ മുന്നിലെത്തിയ വട്ടിയൂര്‍ക്കാവില്‍  മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, നടന്‍ ജി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ എന്നിവരിലാരാകും സ്ഥാനാര്‍ഥി എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നു. അതുപോലെ പാലക്കാട് മണ്ഡലത്തിലും. രണ്ടിടത്തും സുരേന്ദ്രന്‍റെ പേര് ചര്‍ച്ചകളിലുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും. ശോഭാസുരേന്ദ്രന്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന നിയോജമണ്ഡലത്തില്‍ തന്നെയാകും മല്‍സരിക്കുക. കായംകുളവും അരൂരുമാണ് പരിഗണനയില്‍. 

അതേസമയം ഈ രണ്ടുമണ്ഡലങ്ങളും BDJS എ ക്ലാസ് സീറ്റുകളായി കണക്കുകൂട്ടുന്നവയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അരൂര്‍മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക്  നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ടുലഭിച്ചു. BDJS സംസ്ഥാന നേതൃയോഗം ചേര്‍ത്തലയില്‍ 21 ന്  ചേരും അന്ന് ഇക്കാര്യത്തില്‍ ധാരണയായേക്കും. 30 സീറ്റാണ് അവര്‍ ചോദിക്കുന്നത്.അരൂര്‍, ചേര്‍ത്തല, കുട്ടനാട് , കായംകുളം,  കോട്ടയത്ത് ഏറ്റുമാനൂര്‍, ഇടുക്കിയില്‍ ഉടുമ്പഞ്ചോല, എറണാകുളത്ത് കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കരുത്തുതെളിയിക്കുമെന്നാണ് ബി.ഡി.ജെ.എസ്. വാദം. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആറന്മുളയിലാകും മല്‍സരിക്കുക. മുന്‍വക്താവ്സന്ദിര്‍ വചസ്തപതി ചെങ്ങന്നൂരും. തിരുവനന്തപുരം മണ്ഡലത്തില്‍ നഗരജില്ലാ അധ്യക്ഷന്‍ കരമന ജയന് പുറമെ ജി. കൃഷ്ണകുമാറും ചര്‍ച്ചകളിലുണ്ട്.  നേമം, കഴക്കൂട്ടം ,കാട്ടാക്കട ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ 50 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക

ENGLISH SUMMARY:

Kerala Assembly Elections are approaching, and BJP is preparing its candidate list. The BJP is prioritizing key constituencies and aiming to announce 50 candidates soon.