കൊല്ലം ജില്ലയിലെ ഭവന സന്ദര്‍ശനങ്ങളില്‍ അയിഷാ പോറ്റി എന്തുകൊണ്ടു പാര്‍ട്ടിവിട്ടു എന്നതിനു ഊന്നല്‍ നല്‍കാന്‍ സിപിഎം... സ്ഥാനാര്‍ഥിയാകുമെന്നു കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനം. കോണ്‍ഗ്രസ് വേദികളില്‍ സജീവമാണ് അയിഷാ പോറ്റി.
നിലവിലെ സംസ്ഥാനതല പ്രചാരണങ്ങള്‍ക്കൊപ്പം അയിഷാ പോറ്റി വിഷയം കൂടി കൊല്ലം ജില്ലയില്‍ പ്രചാരണവിഷയമാക്കാനാണ് സിപിഎം തീരുമാനം. 2006 മുതല്‍ മല്‍സരിച്ച ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഇരട്ടിയായി ഉയര്‍ത്തിയെന്നു മാത്രമല്ല, ജില്ലയിലെ ജനപ്രിയ മുഖമായിരുന്നു അയിഷാ പോറ്റി. ഇവരുടെ കൂറുമാററം തിരിച്ചടിയാണെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ ഭവന സന്ദര്‍ശനങ്ങളില്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്യാന്‍ സിപിഎം തീരുമാനിച്ചത്.
സംസ്ഥാനത്തെ പ്രചാരണ വിഷയങ്ങളോടൊപ്പമാണ് ഈ വിഷയം കൂടി ഉയര്‍ത്താന്‍ സിപിഎം തീരുമാനിച്ചത്. മാത്രമല്ല ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാല ഗോപാല്‍ മല്‍സരിക്കുന്ന കൊട്ടാരക്കരയില്‍ ഐഷാ പോറ്റി സ്ഥാനാര്‍ഥിയാകുമെന്നു കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇക്കാര്യം പരിശോധിക്കും. അതേസമയം കോണ്‍ഗ്രസിലെത്തിയ ഐഷാ പോറ്റി മണ്ഡലത്തിലെ കോണ്‍ഗ്രസ് ചടങ്ങുകളില്‍ സജീവമായി. കഴിഞ്ഞ ദിവസം ഗാന്ധി ദര്‍ശന്‍ സമിതിയുടെ ചടങ്ങില്‍ പങ്കെടുത്ത ഐഷാ പോറ്റി സിപിഎം ഒരുപാട് മാറിപ്പോയെന്നു ആവര്‍ത്തിച്ചു