കൊച്ചിയില്‍ ഇന്നലെ നടന്ന എന്‍സിപി യോഗത്തിലെ തമ്മിലടിയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. സീറ്റ് വീതം വയ്ക്കുന്നതില്‍ തുടങ്ങിയ തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. പി.സി.ചാക്കോ, തോമസ് കെ.തോമസ് വിഭാഗങ്ങള്‍ തമ്മിലായിരുന്നു അടി.
വീണ്ടും മല്‍സരിക്കുമെന്ന് എകെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചതോടെയായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം. പാര്‍ട്ടി അധ്യക്ഷന്‍ തോമസ് കെ.തോമസ് ഒഴിയണമെന്നും പിസി ചാക്കോയെ പകരം അധ്യക്ഷനാക്കണമെന്നും ആവശ്യമുയര്‍ന്നു. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന ആവശ്യത്തിനെതിരെ ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികള്‍ ശബ്ദമുയര്‍ത്തി. പിന്നീട് ഉന്തും തള്ളുമായി.
ഒടുവില്‍ യോഗം പിരിച്ചുവിട്ടു. അങ്ങനെ ഒരു സംഭവമേ ഉണ്ടായില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ തോമസ് കെ.തോമസ് ഒന്നും നിഷേധിച്ചില്ല. യോഗത്തില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം പി.സി.ചാക്കോ വിട്ടുനിന്നിരുന്നു. കുട്ടനാട്ടില്‍ ഞാനും എലത്തൂരില്‍ ശശീന്ദ്രനും മല്‍സരിക്കുമെന്ന് തോമസ് കെ.തോമസ് യോഗശേഷം പ്രഖ്യാപിക്കുകയും ചെയ്തു.