തൃശൂര്‍ സീറ്റില്‍ പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മല്‍സരിക്കുമെന്ന് സിറ്റിങ് എം.എല്‍.എ.: പി.ബാലചന്ദ്രന്‍ മനോരമ ന്യൂസിനോട്. ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാകും എന്‍.ഡി.എ. സ്ഥാനാര്‍ഥി.
പത്മജ വേണുഗോപാലിനേയും സുരേഷ് ഗോപിയേയും തോല്‍പിച്ചായിരുന്നു പി.ബാലചന്ദ്രന്‍ തൃശൂരിനെ ചുവപ്പിച്ചത്. രണ്ടു തവണയാണ് പി. ബാലചന്ദ്രന്‍ നിയമസഭയിലേക്ക് ജനവിധി തേടിയത്. ഒരിക്കല്‍, തേറമ്പില്‍ രാമകൃഷ്ണനോട് തോറ്റു. രണ്ടാം തവണ വിജയിച്ചു. പാര്‍ട്ടി ഇളവു നല്‍കിയാല്‍ മൂന്നാം ഊഴമാകും ബാലചന്ദ്രന്. വീണ്ടുമൊരു അങ്കത്തിന് ആരോഗ്യവാനാണെന്ന് ബാലചന്ദ്രന്‍ പറയുന്നു.
പി.ബാലചന്ദ്രന് സീറ്റില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്.പ്രിന്‍സ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്. തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റിനാണ് പാര്‍ട്ടിയുടെ പ്രാഥമിക പരിഗണന. മുന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍, ഡപ്യൂട്ടി മേയര്‍ എ.പ്രസാദും പട്ടികയിലുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ഥിയായി എം.ടി.രമേശ് വന്നേക്കും. ഇനി, പൊതുസമ്മതനെ പരിഗണിക്കുകയാണെങ്കില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനും സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പതിനായിരം വോട്ടിന്‍റെ ലീഡുണ്ട്. ബി.ജെ.പി. മൂന്നാം സ്ഥാനത്തും