തൃശൂര്‍ അടാട്ട് അമ്പലക്കാവ് അഞ്ചു വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി. ജീവിതം മടുത്തതിനാല്‍ അവസാനിപ്പിക്കുയാണെന്ന് ഓഡിയോ സന്ദേശം വാട്സാപ്പില്‍ നിന്ന് കണ്ടെടുത്തു.
തൃപ്പുണിത്തുറ സ്വദേശിനിയായ ശില്‍പയാണ് തൃശൂര്‍ അടാട്ട് ഭര്‍തൃവസതിയില്‍ ജീവനൊടുക്കിയത്. മുപ്പതു വയസായിരുന്നു. അഞ്ചു വയസുകാരന്‍ അക്ഷയജിത്താണ് മകന്‍. ഭര്‍ത്താവിന് പനിയായതിനാല്‍ ശില്‍പയും മകനും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പി.എസ്.സി. പരീക്ഷയ്ക്കു കുറേനാളായി പരിശ്രമിച്ചു വരികയാണ്. പരീക്ഷയ്ക്കു തയാറെടുത്തിരുന്നതിന്‍റെ കുറിപ്പുകള്‍ കുറേ ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ട്. ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. കുഞ്ഞിനെ തല്ലിയതിന്‍റെ പേരില്‍ ഭര്‍തൃമാതാവ് വഴക്ക് പറഞ്ഞിരുന്നു. ജീവനൊടുക്കാന്‍ തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. ശില്‍പ കിടന്നിരുന്ന മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. നാട്ടുകാരാണ് ജനലും വാതിലും തകര്‍ത്ത് അകത്തു കയറിയത്.
ഭര്‍ത്താവ് മോഹിത്, സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പേരാമംഗലം പൊലീസ് സമഗ്രമായ അന്വേഷണം തുടരുന്നു.