തൃശൂര്‍ കലക്ടറേറ്റില്‍ ലിഫ്റ്റില്‍ മൂന്നു ജീവനക്കാര്‍ കുടുങ്ങി. പതിനഞ്ചു മിനിറ്റു നേരം ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയോടെയായിരുന്നു കലക്ടറേറ്റിലെ ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തകരാറിലായി രണ്ടു നിലകള്‍ക്കു മധ്യേയാണ് കുടുങ്ങിയത്. പുറത്തിറങ്ങാന്‍ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഉടനെ, ജീവനക്കാര്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. പിന്നാലെ പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ലിഫ്റ്റില്‍ നിന്ന് ജീവനക്കാരെ പുറത്തെത്തിച്ചു.
ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ശേഷം വീണ്ടും ലിഫ്റ്റ് പ്രവര്‍ത്തനം തുടങ്ങി. പക്ഷേ, പിന്നാലെ, വീണ്ടും തകരാറിലായി. ഇനി, ലിഫ്റ്റ് പൂര്‍ണമായും ശരിയാക്കിയ ശേഷമേ ആളുകളെ കയറ്റൂ. ലിഫ്റ്റ് ഓഫ് ചെയ്തിട്ടു.