എ.കെ.ബാലന്‍റെ ജമാഅത്തെ ഇസ്‌ലാമി പരാമര്‍ശത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടില്‍. ബാലന്റെ പരാമര്‍ശം നിരുത്തരവാദപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിലപാടെടുത്തു. സാങ്കല്‍പ്പിക ചോദ്യത്തിന് ബാലന്‍ സാങ്കല്‍പ്പിക ഉത്തരം നല്‍കിയെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തില്‍ ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി അതിനെ തള്ളുന്നുവെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എ.കെ.ബാലന്‍റെ വിവാദ ജമാഅത്തെ പരാമര്‍ശത്തെ പിന്തുണച്ചും ന്യായീരിച്ചും മുഖ്യമന്ത്രി. കേരളത്തിന്‍റെ മുന്‍കാല അനുഭവം ഒാര്‍മിപ്പിക്കുകയായിരുന്നു എ.കെ.ബാലനെന്നും അത് എങ്ങനെ വര്‍ഗീയ പരാമര്‍ശമാകുമെന്നും പിണറായി വിജയന്‍ ചോദിച്ചു. മാറാട് മുതല്‍ അഞ്ചാം മന്ത്രിവരെ ഒാര്‍മിപ്പിച്ച മുഖ്യമന്ത്രി കോണ്‍ഗ്രസിന്‍റെ പോലെ നിലപാടുമാറുന്നവരല്ല ഇടതുപക്ഷമെന്നും പറഞ്ഞു.
ന്യായീകരിക്കാന്‍ മുഖ്യമന്ത്രി സി.കെ.ഗോവിന്ദന്‍ നായരുടെ വാക്കുകള്‍ മുതല്‍ മലബാറിലനുവദിച്ച 33 സ്കൂളുകളുടെ വരെ ചരിത്രം വിശദീകരിച്ചു. എ.കെ.ആന്‍റണി, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എന്നിരുടെ പഴയകാലപ്രസ്താവനകളും ഉപയോഗിച്ചു മുഖ്യമന്ത്രി. മാറട് കലാപ സ്ഥലം സന്ദര്‍ശിക്കാന്‍ എ.കെ.ആന്‍റണി പോയപ്പോള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ ഒപ്പം കൂട്ടാത്തത് ആര്‍എസ്.എസ് നിര്‍ദേശപ്രകാരമാണെന്നും കൂട്ടിച്ചേര്‍ത്തു. Also Read: ജമാഅത്തെ പരാമര്‍ശത്തില്‍ ബാലന്‍ ഓര്‍മിപ്പിച്ചത് ചരിത്രം; പിന്തുണച്ച് മുഖ്യമന്ത്രി
സൗകര്യം പോലെ നിലപാടുമാറ്റി ഇപ്പോള്‍ ജമാഅത്തെയുടെ പിന്തുണ കോണ്‍ഗ്രസ് വാങ്ങുകയാണെന്ന് സ്ഥാപിക്കുകയായിരുന്നു മുഖ്യമന്ത്രി. എങ്കിലും എ.കെ.ബാലന്‍റെ വാക്കുകളെ മുഖ്യമന്ത്രി ന്യായീകരിക്കുമ്പോള്‍ അതിന് രാജീവ് ചന്ദ്രശേഖറിന്‍റെ വാക്കുകളോട് സാമ്യമില്ലെ എന്ന സംശയത്തിനും മറുപടിയുണ്ട്.
എ.കെ. ബാലനെ ന്യായീകരിക്കുന്നതിലൂടെ തിരഞ്ഞെടുപ്പിലെ ഒരു മുഖ്യചര്‍ച്ചാവിഷയം ഉറപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വ്യക്തം. ഭൂരിപക്ഷ ധ്രൂവികരണമാണ് ലക്ഷ്യമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും ഇതോടെ മൂര്‍ച്ചയേറും.