പേടിച്ചു പോയെന്ന് പറഞ്ഞേക്ക്. വി.ഡി.സതീശന്റെ ഈ ഡയലോഗ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പുതിയ പോസ്റ്റര്‍ യുദ്ധം. തലസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ ഹിറ്റ് വാചകവുമായി ഫ്ളെക്സുകളും നിറഞ്ഞിട്ടുണ്ട്.
പുനര്‍ജനി ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രതികരണമായിരുന്നു ഇത്. അന്വേഷണം സിബിഐയ്ക്ക് വിടാനും സതീശന്‍ വെല്ലുവിളിച്ചിരുന്നു. ഡയലോഗ് ഇഷ്ടപ്പെട്ട അണികളും പോഷകസംഘടകളും അത് ഏറ്റെടുത്തിരിക്കുകയാണ്. തലസ്ഥാനത്ത് പലയിടത്തും ഇതുപോലെ ഫ്ളെക്സുകള്‍ കാണാം.
സെക്രട്ടേറിയറ്റില്‍ നിന്ന് ക്ളിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമൊക്കെ പേടിച്ചുപോയെന്ന് പറഞ്ഞേക്ക് ഫ്ളെക്സുകളാണ്. ഇതേ ഡയലോഗുമായി സമൂഹമാധ്യമങ്ങളിലും പോര് മുറുകിയിട്ടുണ്ട്.