TOPICS COVERED

ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേര്‍ന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് അംഗത്വം നൽകി. കേരളത്തിൽ നിലവിലെ സ്ഥിതിയിൽ രാഷ്ട്രീയ യുദ്ധത്തിന് സാധ്യതയെന്നും പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ നാട് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ബിജെപിയില്‍ അംഗത്വമെടുത്തയുടന്‍ റെജി ലൂക്കോസ് പറഞ്ഞു.

ഇതിന് പിന്നാലെ റെജി ലൂക്കോസിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി രംഗത്ത് എത്തി. അടുത്ത കമ്മ്യൂണിസ്റ്റ് കാവി കുട്ടൻ ആരാണ്? എന്നാണ് അബിന്‍ ചോദിച്ചിരിക്കുന്നത്. ചാനൽ ചർച്ചയിൽ കഴിഞ്ഞ ദിവസം വരെ കോൺഗ്രസ് നേതാക്കന്മാരെ ബി.ജെ.പിയിൽ വിടാൻ ഏറ്റവും കൂടുതൽ ഊറ്റം കൊണ്ട വ്യക്തിയാണ്. ഇരുട്ടി വെളുക്കുന്നതിന് മുൻപ് റെജി ചേട്ടൻ ബി.ജെ.പിയിൽ ചേർന്നതെന്നും അബിന്‍ പരിഹസിക്കുന്നു.

അതേ സമയം ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചത്. കഴിഞ്ഞ കുറേ നാളുകളായി സിപിഎം കേരളത്തിൽ വർഗീയവിഭജനത്തിനായി നടത്തുന്ന ആശയവ്യതിയാനം വല്ലാതെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് പറഞ്ഞു

ENGLISH SUMMARY:

Regi Lukose joining BJP is the main event. He joined the BJP, and a Congress leader trolled him afterwards.