jenish-veena-raju-abraham

ആറന്‍മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മല്‍സരിക്കുമെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട്  സംസ്ഥാന സെന്‍റര്‍ വിശദീകരണം തേടി. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസിലെ മെയിലേക്കാണ് വിശദീകരണ നോട്ടിസ് എത്തിയത്. ഏത് ഘടകത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു,ചര്‍ച്ച ചെയ്യും മുന്‍പ് എന്തിന് സ്ഥാനാര്‍ഥികളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയവയാണ് ചോദ്യങ്ങള്‍ .ഇരുവരും മല്‍സരിക്കുമെന്നും വീണ ജോര്‍ജ് പത്തനംതിട്ട ജില്ലയെ നയിക്കുമെന്നും കഴിഞ്ഞ ദിവസം രാജു എബ്രഹാം പറഞ്ഞിരുന്നു.