നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെടുത്ത് രാഹുല്‍ ഈശ്വര്‍. മധ്യതിരുവിതാകൂറിലെ മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി ചോദിച്ചുവെന്ന് രാഹുല്‍ ഈശ്വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി മല്‍സരിക്കാനുളള താല്‍പര്യമാണ് രാഹുല്‍ ഈശ്വര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.
പുരുഷന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിന്‍റെ പേരില്‍ അതിജീവിതയെ അധിക്ഷേപിച്ചെന്ന് കേസില്‍ ജയിലിലും കിടന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അടുക്കുന്ന രാഹുല്‍ ഈശ്വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള താല്‍പര്യമാണ് മനോരമ ന്യൂസിലൂടെ പരസ്യമാക്കുന്നത്.
മധ്യതിരുവിതാകൂറിലെ സീറ്റുകളില്‍ മല്‍സരിക്കാനുള്ള താല്‍പപര്യമാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ ചിലര്‍ തന്നോട് തേടിയിരിക്കുന്നതെന്ന കോണ്‍ഗ്രസ് എന്ന് പറയാതെ രാഹുല്‍ സൂചിപ്പിച്ചു .വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തോല്‍ക്കണമെന്നും കോണ്‍ഗ്രസ് വിജയിക്കണമെന്നും പറയുന്ന രാഹുല്‍ ഈശ്വര്‍ ലക്ഷ്യമിടുന്നത് നിയമസഭയിലേക്ക് ഒരു സീറ്റാണ്.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മാങ്കൂട്ടത്തിനെ പരസ്യമായി പിന്‍തുണച്ച് രാഹുല്‍ ഈശ്വറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.