sunny-joseph

ബത്തേരി ക്യാംപിന് പിന്നാലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ്. പേരാവൂരില്‍ നിന്ന് നാലാം തവണയും താന്‍ തന്നെ ജനവിധി തേടുമെന്ന് സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍മാര്‍ മുമ്പും മല്‍സരിച്ചിട്ടുണ്ടെന്നും ആ സമയത്ത് താല്‍ക്കാലിക ചുമതല മറ്റൊരാള്‍ക്ക് കൈമാറുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് സമയത്ത് അധ്യക്ഷന്‍റെ ചുമതല മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൈമാറും. അതേസമയം തന്നെ സ്ക്രീനിങ് കമ്മിറ്റിക്കുശേഷമേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങുകയുള്ളുവെന്നും സണ്ണി ജോസഫ് പറയുന്നു.

ജില്ലയുടെ ചുമതല എം പിമാര്‍ക്ക് കൈമാറുമെന്നും കണ്ണൂരില്‍ സുധാകരനാണ് ചുമതലയെന്നും സണ്ണി ജോസഫ്. സുധാകരന്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെ. സര്‍ക്കാരിനെതിരായ സമരങ്ങള്‍ സമാധാനപരമായിരിക്കുമെന്നും നൂറിലധികം സീറ്റുകള്‍ ഉറപ്പായി കഴിഞ്ഞെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Sunny Joseph announces his candidacy for Peravoor constituency. As KPCC President, he will temporarily hand over responsibilities during the election period and expresses confidence in securing over 100 seats.