vd-valsala

TOPICS COVERED

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പറവൂരില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വത്സലാ പ്രസന്നകുമാറിനെ മല്‍സരിപ്പിക്കാന്‍ നീക്കം സജീവമാക്കി BJP. വി.ഡി. സതീശന്‍റെ വഞ്ചനാപരമായ സമീപനം കാരണമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണായിരുന്ന വത്സല മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷനേതാവിനെതിരെ മല്‍സരിക്കാനുള്ള സന്നദ്ധതയും വത്സല വ്യക്തമാക്കി. 

വി.‍ഡി സതീശനെതിരെ പറവൂരില്‍ ശക്തമായ മല്‍സരം വേണമെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചതാണ്. കെപിസിസി ജനറല്‍സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ വത്സലാ പ്രസന്നകുമാര്‍ ബിജെപിയിലെത്തിയത് ഈ നീക്കത്തിന്‍റെ ഭാഗമായാണ്. രണ്ട് തവണ പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണും ഒരു തവണ പ്രതിപക്ഷ നേതാവുമായ വത്സലയ്ക്ക് പ്രാദേശികമായി ഏറെ സ്വാധീനമുണ്ട്. 1995 മുതല്‍ അഞ്ചു തവണ നഗരസഭാംഗം. പാര്‍ട്ടിയില്‍ എ.ഐ.സി.സി അംഗംവരെയായി. 2015ല്‍ തന്നെ പാരാജയപ്പെടുത്താന്‍ വി.ഡി സതീശന്‍ കരുനീക്കം നടത്തിയെങ്കിലും കഷ്ടിച്ച് വിജയിക്കുകയായിരുന്നുവെന്നും വത്സല ആരോപിക്കുന്നു. 

ബിഡിജെഎസ് മല്‍സരിച്ചുവരുന്ന പറവൂര്‍ സീറ്റ് ബിജെപി ഏറ്റെടുത്തേക്കും. ഏതാനും വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വല്‍സല.  പറവൂരില്‍ 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 28,097 വോട്ടുകള്‍ ബിഡിജെഎസ് നേടിയിരുന്നെങ്കില്‍ 2021ല്‍ 12,964 ആയി കുറഞ്ഞു.

ENGLISH SUMMARY:

V.D. Satheesan is facing a strong challenge in Paravur, as BJP plans to field former KPCC General Secretary Valsala Prasannakumar against him. Valsala has expressed her willingness to contest, citing alleged betrayal by the Opposition Leader as her reason for leaving Congress.