വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘പത്തനാപുരത്തല്ലാതെ ഞാന്‍ എവിടെ പോകാനാണ്, ഞാന്‍ പത്തനാപുരത്ത് തന്നെ മത്സരിക്കും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞു.

‘മത്സരിക്കുന്ന കാര്യത്തില്‍ സംശയമില്ല, അതില്‍ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാര്‍ക്ക് അഭിമാനമല്ലേ, കെഎസ്ആര്‍ടിസിയെ നല്ലൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുമ്പോള്‍, അവരുടെ എംഎല്‍എയും മന്ത്രിയുമായ പത്തനാപുരത്തുകാര്‍ക്ക് അഭിമാനമാണല്ലെ ഓരോ പത്തനാപുരത്തുകാര്‍ക്കും ഹൃദയത്തില്‍ വലിയ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണിത്’ ഗണേഷ് കുമാര്‍ പറഞ്ഞു. 

കെഎസ്ആർടിസിയുടെ നവീകരണത്തിനായി നിരവധി പദ്ധതികളാണ് ഗതാഗത വകുപ്പ് മന്ത്രിയായ കെ.ബി.ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോഡ് തുകയായ 13.01 കോടി പിന്നിട്ടതോടെ മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് മന്ത്രി. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ എത്തുമെന്നാണ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

KB Ganesh Kumar confirms his candidacy in the upcoming Pathanapuram election. He also highlighted the achievements of KSRTC under his leadership and the appointment of Mohanlal as the goodwill ambassador.