തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ട് സിപിഎം-സിപിഐ പോര് രൂക്ഷം. ബിനോയ് വിശ്വത്തെ നാലാംകിട രാഷ്ട്രീയക്കാരനെന്ന് ആക്ഷേപിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ. സമൂഹമാധ്യമങ്ങളിലും പ്രവർത്തകരുടെ ചേരിപ്പോര് രൂക്ഷം.
കാലങ്ങളായി വിഭാഗീയത നിലനിൽക്കുന്ന ഒറ്റപ്പാലം മണ്ണൂരിൽ വെച്ചായിരുന്നു മുൻ എം.പി കൂടിയായ അജയകുമാറിന്റെ ആക്ഷേപം. ഒരു മണ്ഡലത്തിലും ജയിക്കാനാവാത്ത പാർട്ടിയാണ് സിപിഐ എന്നും കേവലം 5% വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂവെന്നും അജയകുമാർ
അജയകുമാറിനും സിപിഎമ്മിനും മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് രംഗത്തെത്തി. നിലവാരമില്ലായ്മയെന്ന് മറുപടി. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലയിൽ പലയിടങ്ങളിൽ തർക്കമുണ്ടായിരുന്നു. ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വത്തിലേക്ക് തർക്കം നീണ്ടതാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് ഒരുവിധം രമ്യതയുണ്ടാക്കിയത്. എന്നാൽ അജയകുമാറിന്റെ പ്രസ്താവന കാര്യങ്ങൾ കൂടുതൽ വഷളാക്കി. അജയകുമാറിനെ തള്ളിപറയാത്ത സി പി എം ജില്ലാ നേതൃത്വത്തിന്റെ സമീപനവും സി പി ഐ യെ ചൊടുപ്പിക്കുന്നുണ്ട്.