ഉമ്മന്‍ ചാണ്ടിയുടെ മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കാൻ ഒരുങ്ങുന്നതായിട്ടായിരുന്നു ചില മാധ്യമങ്ങൾ പുറത്ത് വിട്ടത് എന്നാൽ ഈ കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇരുവരുടെയും സഹോദരനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ.
സഹോദരിമാരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും താൽപര്യമില്ലെന്നാണ് രണ്ടുപേരും തന്നോട് പറഞ്ഞതെന്നും. അച്ചു ഉമ്മൻ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും . പുതുപ്പള്ളിയിൽ ആരാണ് ഉചിതമെന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരം നടന്നേക്കും. ഒറ്റഘട്ടമായിരിക്കും എന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അടുത്തമാസം സംസ്ഥാനം സന്ദർശിക്കും. കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വർഷം മേയ്, ജൂൺ മാസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. മാർച്ചിൽ റംസാൻ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാൽ ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും