നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയായിരിക്കും രമേശ് പിഷാരടിയെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താൻ മത്സരിച്ച കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് പിഷാരടി കോൺഗ്രസിലേക്ക് വന്നത്. എന്നാൽ ഇക്കുറി താൻ മത്സരിക്കാനില്ലെന്നും, മടുപ്പുണ്ടെന്നും ധർമ്മജൻ മനോരമ ന്യൂസിനോട് പറഞ്ഞു. ചില നേതാക്കൾ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രചരണ രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും ധർമജൻ മനോരമ ന്യൂസിനോട് പറഞ്ഞു.