തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ മുന്നണി നേതാക്കള്‍ക്കുമുണ്ട് ചില പ്രതിജ്ഞകള്‍. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് വി ഡി സതീശന്‍റെയും എം ടി രമേശിന്‍റെയും റെസല്യൂഷനെങ്കില്‍ രാജ്യപുരോഗതിയെന്ന വിശാല ലക്ഷ്യമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റേത്.
ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും എന്‍ജോയ് ചെയ്യുന്നതുമായ പദവി പ്രതിപക്ഷ നേതാവിന്‍റേതാണന്ന് പറയുന്ന വി ഡി സതീശന്‍ രണ്ട് തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഒന്ന് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക. രണ്ട് ദേഷ്യം മാറ്റുക .
വെറും സംസ്ഥാന തലത്തില്‍ ഒതുങ്ങുന്നതല്ല എം വി ഗോവിന്ദന്‍റെ ചിന്തകള്‍. ജെന്‍സി വെറും ബൂര്‍ഷ്വാ സങ്കല്‍പമാണെന്ന് ചിന്തിക്കുന്ന ഗോവിന്ദന്‍ വിശാല വീക്ഷണമുള്ളയാളാണ്. ബി ജെ പിയെ വിന്നബിലിറ്റിയുള്ള പാര്‍ട്ടിയാക്കുക എന്ന ലക്ഷ്യം 2025 ല്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ എംടി രമേശിനും അടുത്തലക്ഷ്യം ഭരണമാണ്. ഒപ്പം വ്യക്തിപരമായി ഒരാഗ്രഹം കൂടിയുണ്ട്. ഈ വര്‍ഷം മണി മണിപോലെ ഹിന്ദി സംസാരിക്കാനാകണം. മൂന്നു നേതാക്കള്‍ക്കും പുതിയവര്‍ഷം നേട്ടങ്ങളുടേതാകട്ടെയെന്ന് മനോരമ ന്യൂസും ആശംസിക്കുന്നു.