ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത്. എംഎല്‍എ ഹോസ്റ്റലില്‍ ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസിട്ടിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. കെ.എസ്. ശബരിനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും താന്‍ കേള്‍ക്കില്ലെന്നും വി.കെ. പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന് കെ.എസ്. ശബരിനാഥന്‍. എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് ഓഫീസുകള്‍ പ്രശാന്തിനുണ്ടെന്നും, അത് ഉപേക്ഷിച്ച് ശാസ്തമംഗലത്തെ ഓഫീസില്‍ ഇരിക്കുന്നതെന്തിനെന്നും കെ.എസ്. ശബരിനാഥന്‍ ചോദിച്ചു. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ആരാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കണം. വിഷയാധിഷ്ഠിത നിലപാടാണ് താന്‍ പറയുന്നതെന്നും ശബരി മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: ബിജെപിക്ക് തലവേദനയായി ആര്‍.ശ്രീലേഖയുടെ സെല്‍ഫ് ഗോള്‍; അവസരമാക്കി സിപിഎം .
ഓഫീസിനെ ചൊല്ലി വട്ടിയൂർക്കാവ് എംഎൽഎ വി. കെ.പ്രശാന്തും ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും തമ്മിൽ പരസ്യ പോരാണ് ഇന്നലെയുണ്ടായത്. കൗൺസിലർ ഓഫീസിന് സൗകര്യമില്ലെന്നും ഒഴിയണമെന്നും ആർ ശ്രീലേഖ പ്രശാന്തി നോട് ആവശ്യപ്പെട്ടു. ശ്രീലേഖയ്ക്ക് മേയർ പദവി കിട്ടാത്തത്തിന്റെ നിരാശയെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.കെ.പ്രശാന്ത് തിരിച്ചടിച്ചിരുന്നു. രേഖകൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. വാടക രസീതുകൾ എം എൽ എ ഓഫീസ് പുറത്തു വിട്ടിരുന്നു.