pm-arsho-3

പാലക്കാട് മണ്ണാര്‍ക്കാട് സിപിഎം ഓഫീസിന് മുന്നിലെ ലീഗിന്റെ ആഹ്ലാദനൃത്തത്തില്‍ മുസ്‍ലിം ലീഗിനെതിരേയും പൊലീസിനെതിരേയും പി.എം.ആര്‍ഷോ. പാതി അഭ്യാസവുമായി ഇറങ്ങിയാല്‍ മുഴുവന്‍ അഭ്യാസവും പഠിപ്പിക്കുമെന്ന് ആര്‍ഷോ. മണ്ണാര്‍ക്കാട് പരിസരത്ത് പിന്നെ ലീഗ് ഉണ്ടാകില്ലെന്നും ഭീഷണി. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം ഓഫീസിന് മുന്നില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദനൃത്തം ചവിട്ടിയിരുന്നു.

പാതി മാത്രം അറിയാവുന്ന അഭ്യാസവുമായിട്ട് നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. ആ അഭ്യാസവും മുഴുവനും അറിയാവുന്നവരാണ് മണ്ണാര്‍ക്കാട്ടെ സിപിഎമ്മെന്ന നല്ല ബോധ്യം ലീഗ് പ്രവര്‍ത്തകര്‍ അറിയണം. നിങ്ങള്‍ക്ക് പാതി അറിയാവുന്ന അഭ്യാസവുമായിട്ട് പാതിരാത്രിയില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ക്ക് മുഴുവന്‍ അറിയാവുന്ന അഭ്യാസം നിങ്ങളെ പഠിപ്പിച്ചിരിക്കും. അങ്ങനെ ചെയ്യുകയാണെങ്കില്‍ പിന്നെ മണ്ണാര്‍ക്കാട്ട് ലീഗ് ഉണ്ടാവില്ല‌െന്നും ആര്‍ഷോ പറഞ്ഞു.