തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.വിജയിക്കുമെന്ന് അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നു. നഗരങ്ങളില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ സംഘടനാ ദൗര്‍ബല്യമുണ്ടായി. എന്നാല്‍ ശബരിമല വിഷയം തിരിച്ചടിയായില്ല. സര്‍ക്കാരിനെപ്പറ്റി ജനങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. ഭരണവിരുദ്ധ വികാരമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടി. വര്‍ഗീയ ശക്തികളും ബിജെപിയും യുഡിഎഫിനൊപ്പമാണ്. പിന്നില്‍പ്പോയ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കും. ജനുവരി 15 മുതല്‍ 22 വരെ വീടുകള്‍ കയറി വിശദീകരിക്കും. ജനുവരി 12 ന് കേന്ദ്ര സര്‍ക്കാരിനെതിരെ സത്യാഗ്രഹം സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ മൂന്ന് മേഖലയില്‍ എല്‍ഡിഎഫ് വാഹനപ്രചാരണ ജാഥ നടത്തും. ജനുവരി അഞ്ചിന് 23,000 വാര്‍ഡുകളിലും തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും.
ഏത് നിമിഷവും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുന്ന അവസ്ഥയാണ്. മറ്റത്തൂരിലേത് പുതിയ കേരള മോഡലാണ്. എംഎല്‍എ ഓഫിസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പിന്തുണച്ചത് ബിജെപിയെ ആണ്. ബിജെപിയുടെ ആശയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.