കോൺഗ്രസ്, സിപിഎം സഹകരണത്തിന്റെ വാതിലടഞ്ഞതോടെ ആർക്കും ഭൂരിപക്ഷമില്ലാത്ത തൃപ്പൂണിത്തുറ നഗരസഭ ഭരിക്കാൻ ബിജെപി. പി.എൽ ബാബുവിനെ ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കും രാധിക വർമയെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കും മൽസരിപ്പിക്കും.
53 അംഗ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 21 സീറ്റുകളാണുള്ളത്. എൽഡിഎഫിന് 20ഉം യുഡിഎഫിന് 12 ഉം സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകൾ വേണം. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ സിപിഎമ്മും കോൺഗ്രസും സഹകരിക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ഇരുപാർട്ടികളും നീക്കുപോക്കുകൾക്ക് സന്നദ്ധമായില്ല. ബിജെപിയെ കോൺഗ്രസ് സഹായിച്ചുവെന്ന് ആരോപിക്കുന്ന സിപിഎം ചെയർപേഴ്സൺ സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്