പി.കെ.ശശിക്കെതിരെ ആക്രമണം കടുപ്പിച്ച് പാലക്കാട്ടെ സി.പി.എം നേതാക്കള്‍. ശശിക്ക് പാര്‍ട്ടി ഓഫിസ് അനാശാസ്യകേന്ദ്രമായിരുന്നെന്ന് ഡി‌വൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീന്‍ വിമര്‍ശിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഇനിപാര്‍ട്ടി ഓഫിസില്‍ വരാമെന്നായിരുന്നു മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ.നാരായണന്‍കുട്ടിയുടെ വിമര്‍ശനം.

 

ഒപ്പം ചേരാത്തവര്‍ക്കെതിരെ  അപവാദ പ്രചാരണമാണ് നടത്തുന്നനെതന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം വി.ചെന്താമരാക്ഷന്‍ കുറ്റപ്പെടുത്തി. ശശി വിഭാഗീയതയുടെ നേതാവായിരുന്നെന്ന് ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ.ജയദേവനും പറഞ്ഞു. ഫെയ്സ് ബുക്കിലാണ് ജില്ലാ നേതാക്കളുടെ പ്രതികരണം. ഇന്നലെ പാലക്കാട് ചേര്‍ന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ സിപിഎം ശശിയെ പുറത്താക്കിയിരുന്നു.

 

സിപിഎം പുറത്താക്കിയ പാലക്കാട്ടെ മുന്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരഷ് ബാബു. ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കും. തെളിവ് പുറത്തുവിടാന്‍ പി.കെ.ശശിയെ വെല്ലുവിളിച്ചു. പാര്‍ട്ടി നടപടി നേരിട്ടയാള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും പ്രതികരണം. എനിക്കെതിരെ ആരോപണം ജില്ലാ സെക്രട്ടറി ആയതിനാലാണ്. മറുപടി ശശിയുമായി വ്യക്തിപരമായ പ്രശ്നമെന്ന ചോദ്യത്തിനാണ്. ശശി തെറ്റുതിരുത്തി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ബാബു പറഞ്ഞു

 

പി.കെ.ശശിക്ക് സിപിഎമ്മില്‍ കിട്ടിയത് അമിതലാളനയെന്ന് സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. അമിത ലാളന കിട്ടിയതിനാലാകാം പാര്‍ട്ടിക്കെതിരെ തിര‍ിഞ്ഞത്. ശശിക്ക് തെറ്റ് തിരുത്തി സിപിഎമ്മില്‍ തിരിച്ചെത്താമെന്നും കൃഷ്ണദാസ് പറഞ്ഞു.  അതേസമയം, പാലക്കാട്ടെ സിപിഎം വിമതരെ തള്ളി ഒറ്റപ്പാലത്തെ വിമതര്‍. 2006ൽ പി.കെ.ശശി ചെയ്തത് അറിയാമെന്ന് സ്വതന്ത്ര മുന്നണി. ഒറ്റപ്പാലത്ത് ശശി മല്‍സരിക്കുമെന്ന സൂചനയ്ക്കിടെയാണ് പ്രതികരണം.

ENGLISH SUMMARY:

CPIM leaders in Palakkad have sharply criticised former MLA PK Sasi after the party expelled him for attending a rebel convention. Several district leaders accused Sasi of promoting factionalism within the party and making defamatory campaigns against those who opposed him.