തലസ്ഥാന നഗരപിതാവാകുന്നത് വി.വി രാജേഷാണെന്ന് ഉറപ്പായതോടെ, ബിജെപി നേതൃത്വത്തിന്റെ ഓഫർ നിരസിച്ച് ആർ ശ്രീലേഖ. ഡെപ്യൂട്ടി മേയറാവാൻ താൽപര്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അവർ. ആശാനാഥ് ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം.
ആര്‍. ശ്രീലേഖയെ മേയറാക്കുന്നതില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ആര്‍. ശ്രീലേഖയെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്.
ആര്‍. ശ്രീലേഖയെ മേയറാക്കുന്നതിന് ആര്‍എസ്എസും എതിര്‍പ്പ് അറിയിച്ചു. അതേസമയം, ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ നേതൃയോഗം ആരംഭിച്ചു. വി.വി. രാജേഷും ആര്‍. ശ്രീലേഖയും യോഗത്തിനെത്തി, പ്രഖ്യാപനം യോഗശേഷമാണ് ഉണ്ടാവുക.