ദീപ്തി മേരി വര്‍ഗീസ്

കൊച്ചി മേയറെ തീരുമാനിച്ചതിനെ ചൊല്ലികോൺഗ്രസിൽ പോരും, അനുനയനീക്കവും തുടരുന്നു. മേയർ തീരുമാനത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുയർത്തുമ്പോൾ, പ്രശ്നം കൂടുതൽ സങ്കീർണമാക്കാതെ സൂക്ഷിക്കുകയാണ് മുതിർന്ന നേതാക്കൾ. സംവരണത്തിൽ പൊതുപ്രവർത്തനത്തിൽ വന്ന ആളല്ല താൻ എന്ന് പറഞ്ഞ് ദീപ്തി അതൃപ്തി പരസ്യമാക്കി. ഭൂരിപക്ഷമാണ് തീരുമാനങ്ങളുടെ മാനദണ്ഡമെങ്കിൽ എല്ലാക്കാര്യത്തിലും അതുതുടരണമെന്ന് മാത്യു കുഴൽനാടൻ. നേതൃതമെടുത്ത തീരുമാനം പ്രഖ്യാപിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പറഞ്ഞു.

ദീപതി മേരി വർഗീസിനെ വെട്ടിയത് തീവ്ര ഗ്രൂപ്പ് പ്രവർത്തനത്തിന്‍റെ ഭാഗമെന്നും ‍ഡിസിസി അധ്യക്ഷനടക്കം തെറ്റായ നടപടിയെടുത്തെന്നും രാഷ്ട്രീയ കാര്യ സമിതി അംഗം അജയ് തറയിൽ പറഞ്ഞു. വഞ്ചിച്ചെന്ന നിലപാട് ദീപ്തി ആവർത്തിക്കുമ്പോൾ എല്ലാവരുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് പറഞ്ഞ് ആരോപണം തള്ളുകയാണ് നേതൃത്വം. പാർട്ടി തീരുമാനം അംഗീകരിക്കണം എന്ന് കെ.സി.വേണുഗോപാൽ. ഭൂരിപക്ഷമാണ് തീരുമാനങ്ങളുടെ മാനദണ്ഡമെങ്കിൽ എല്ലാക്കാര്യത്തിലും അത് തുടരണമെന്ന് മാത്യു കുഴൽനാടൻ. നേതൃതമെടുത്ത തീരുമാനം പ്രഖ്യാപിക്കുകമാത്രമാണ് താൻ ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

ഡിസിസി പ്രസിഡന്റിന് നേരെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിലും വിമർശനങ്ങളുടെ കൂരമ്പ് ചെല്ലുന്നത് പ്രതിപക്ഷ നേതാവിന് നേരെ ആണ്. താൻ സംവരണത്തിൽ രാഷ്ട്രീയത്തിൽ വന്ന ആളല്ലെന്നും, എന്തുകൊണ്ട് തന്നെ ഒഴിവാക്കിയെന്നുമുള്ള ദീപ്തി മേരി വർഗീസിന്റെ പ്രതികരണത്തിലുണ്ട് ആ ഒളിയമ്പ്. എല്ലാക്കാര്യത്തിലും ഒരേ മാനദണ്ഡവേണമെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയുടെ ലക്ഷ്യവും പ്രതിപക്ഷ നേതാവ് തന്നെ.

ശക്തമായ വിമർശനമാണ് അജയ് തറയിലും ഉന്നയിച്ചത്. പ്രശ്നലഖൂകരണത്തിന് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര വിജയിക്കുന്നില്ല. നേതൃത്വത്തിന്റെ തീരുമങ്ങൾ പ്രഖ്യാപിക്കുകമാത്രാണ് താൻ ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് പറയുമ്പോഴും കാര്യങ്ങൾ കൃത്യമായി മുഹമ്മദ് ഷിയാസിന് അറിയാം. ഇതുവരെയും പരിഹാരമായിട്ടില്ലെന്നിരിക്കെ തര്‍ക്കം ഇനിയും രൂക്ഷമാകാനാണ് സാധ്യത.

ENGLISH SUMMARY:

The Kochi Corporation Mayor selection has triggered a major crisis in the Congress party. Deepti Mary Varghese expressed deep dissatisfaction, hinting at a betrayal by the leadership. While Political Affairs Committee member Ajay Tharayil blamed group politics, MLA Mathew Kuzhalnadan demanded consistency in decision-making. DCC President Mohammed Shiyas and KC Venugopal urged the party to accept the final decision.