പി.വി. അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡ്. ബേപ്പൂരിന്‍റെ മണ്ണിലേക്ക് സ്വാഗതമെന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ മത്സരിക്കുമെന്ന് അൻവർ വെല്ലുവിളിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരില്‍ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇന്നലെ അൻവറിനെ യുഡിഎഫിന്‍റെ അസോഷ്യറ്റ് അംഗമായി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ചർച്ചയും ചൂടുപിടിച്ചു. Also Read: യുഡിഎഫിലേക്കില്ലെന്ന് പറയാന്‍ 10 തവണ വിളിച്ചെന്ന് ചന്ദ്രശേഖരന്‍; വിലപേശലെന്ന് മുരളി .
ബേപ്പൂർ പോർട്ട് ഭാഗത്തും ബസ് സ്റ്റാന്റിലുമാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിൽ ചിലത് നശിപ്പിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ തർദേശ തിരഞ്ഞെടുപ്പിലും ബേപ്പൂരിലെ എൽ ഡി എഫ് വോട്ടുകളിൽ വിള്ളലുണ്ടായതാണ് അൻവറിന്‍റെ സ്ഥാനാർഥിത്വത്തിന് സാധ്യത ഏറാൻ കാരണം.