Image: facebook.com/minimolpalarivattom
കൊച്ചിയില്‍ മേയര്‍ പദവി പങ്കിടാന്‍ ധാരണ. വി.കെ.മിനിമോള്‍ ആദ്യ രണ്ടര വര്‍ഷം മേയറാകും. പിന്നീട് ഷൈനി മാത്യു മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
പാലാരിവട്ടം ഡിവിഷനിൽനിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്നാണ് ഷൈനി മാത്യു ജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സ്റ്റേഡിയം ഡിവിഷൻ കൗൺസിലറാണ് ദീപ്തി. നേരത്തേ കറുകപ്പള്ളി കൗൺസിലറായിരുന്ന ദീപ്തി മേരി വര്‍ഗീസ് ജനറൽ വാർഡ് ആയതോടെ, മണ്ഡലപുനർനിർണയത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട കലൂർ സ്റ്റേഡിയം ഡിവിഷനിലേക്ക് ചുവടു മാറ്റുകയായിരുന്നു.
കോർപറേഷനിലെ ആകെ 76 സീറ്റുകളാണുള്ളത്. കോൺഗ്രസ് 42, മുസ്‌ലീം ലീഗ് 3, കേരള കോൺഗ്രസ് 1, യുഡിഎഫ് സ്വതന്ത്രൻ 1. എൽഡിഎഫ് 22, എൻഡിഎ 6, മറ്റുള്ളവർ 1.