യുഡിഎഫ് പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ആദിവാസി നേതാവ് സി.കെ ജാനു. പരസ്പരം വെട്ടുന്നവർ പോലും പിന്നീട് കൈകൊടുത്ത ചരിത്രമുണ്ട്. യുഡിഎഫ് പ്രവേശനത്തിൽ അതിനപ്പുറം ഒന്നുമില്ലെന്നും ജാനു കൊച്ചിയിൽ പ്രതികരിച്ചു.
മുത്തങ്ങ സംഭവം യാഥാർത്ഥ്യമാണ് അത് മനസിലുണ്ട്. മുത്തങ്ങയിൽ സമരം ചെയ്തവർക്ക് ഭൂമി നൽകിയതും പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടെ നിന്നത് യുഡിഎഫ് ആണെന്നും ജാനു പ്രതികരിച്ചു. അർഹമായ പരിഗണന തിരഞ്ഞെടുപ്പിൽ കിട്ടുമെന്ന് പ്രതീക്ഷയും ജാനു പങ്കുവെച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജാനുവിന്റെ പ്രതികരണം.