പി.വി.അന്‍വറും സി.കെ. ജാനുവും യുഡിഎഫിലേക്ക്. രണ്ടു പേരുടെ പാര്‍ട്ടികള്‍ക്കും അസോഷ്യേറ്റ് അംഗത്വം നല്‍കാന്‍ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിലേക്ക്. എന്‍ഡിഎയില്‍ നിന്നാണ് ജാനുവും ചന്ദ്രശേഖരനും യുഡിഎഫിലെത്തുന്നത് . തൂക്കുസഭയില്‍ സഹകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം. നിയമസഭാ സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും .
അൻവറും ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും നൽകുന്നത് നിരുപാധിക പിന്തുണയാണെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് ഉഭയകക്ഷി ചർച്ചയിൽ ഇവരെ പങ്കാളികളാകും. നിയമസഭാ സീറ്റ് നൽകുന്നതിൽ തീരുമാനം പിന്നീടെന്നും വി.ഡി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയിൽ യുഡിഎഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കും ജാഥാ ക്യാപ്‌റ്റൻ. ജനുവരി 15ന് സീറ്റ് വിഭജനം പൂർത്തിയാക്കും.