എസ്എൻഡിപി യൂണിയൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണിയുമായി തോറ്റ സിപിഎം വനിതാ സ്ഥാനാർത്ഥിയുടെ മകൻ. പത്തനംതിട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശോഭ ബാലന്റെ മകൻ അഭിജിത് ബാലനാണ് ഭീഷണിയുമായി വന്നത്. എസ്എൻഡിപിക്കാർ ആരും വോട്ട് ചെയ്തില്ലെന്നും  എസ്എൻഡിപി എന്ന പേരിൽ ഇനി ആരും വീട്ടിൽ കയറരുതെന്നും  അഭിജിത്ത് പറഞ്ഞു.

ഗ്രൂപ്പിൽ രാഷ്ട്രീയം പറഞ്ഞത് ചോദ്യം ചെയ്ത ആളിന്റെ മുട്ടുകാല് തല്ലിയൊടിക്കും എന്നും  DYFI മേഖലാ സെക്രട്ടറി കൂടിയായ അഭിജിത്ത് പറഞ്ഞു. എസ്എൻഡിപിക്കാർ വോട്ട് ചെയ്തിരുന്നെങ്കിൽ പുഷ്പം പോലെ ജയിച്ചേനെ എന്ന് ശോഭനയും പറയുന്നു.   യുഡിഎഫ് ജയിച്ച വാർഡിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു സിപിഎം. മുൻപ് കാപ്പാ കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് അഭിജിത് ബാലൻ.

ENGLISH SUMMARY:

Political threat is currently a trending topic. A DYFI leader threatened SNDP voters in Pathanamthitta for not voting for the CPM candidate, sparking controversy and raising concerns about political intimidation.