പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഷോളയൂരിൽ നവജാത ശിശു മരിച്ചു. സ്വർണപ്പിരിവിൽ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് യുവതിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഷോളയൂർ പഞ്ചായത്തിലെ സ്വർണപ്പിരിവ് എന്ന ആദിവാസി ഊരിലാണ് സുമിത്ര കുഞ്ഞിന് ജന്മം നൽകിയത്.
അട്ടപ്പാടിയിൽ നാലു മാസം മുൻപ് മറ്റൊരു നവജാത ശിശുവും മരിച്ചിരുന്നു. ഈ പ്രദേശത്ത് മുൻപ് സ്ഥിരമായി ഇത്തരം ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തടയുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും, മരണനിരക്ക് കുറഞ്ഞെങ്കിലും വീണ്ടും ആവർത്തിക്കുന്നത് ആശങ്കാജനകമാണ്.