kavya-venu-won

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വീടിരിക്കുന്ന വാര്‍ഡില്‍ യു‍ഡിഎഫ് സ്ഥാനാര്‍ഥി തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാവ്യാ വേണുവിന് ജയം. പത്തനംതിട്ട, പള്ളിക്കല്‍ പഞ്ചായത്ത്, മുണ്ടപ്പള്ളി 18ാം വാര്‍ഡാണ് യു.ഡി.എഫിന് നഷ്ടമായത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനും തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റു. ഫെനി മത്സരിച്ച അടൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണ് ജയം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23 കാരി നല്‍കിയ പീഡന പരാതിയില്‍ ഫെനി നൈനാനും ആരോപണ വിധേയനായിരുന്നു. ഫെനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപറേഷനുകളിൽ യുഡിഎഫിനാണ് മുന്നേറ്റം. ആറ് കോർപറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. അതേസമയം, എൽഡിഎഫിന്റെ കുത്തകയായ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് എൽഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തിയത്.

ENGLISH SUMMARY:

The UDF candidate was defeated in the Mundappalli 18th ward of Pallickal Panchayat, which is the ward of Palakkad MLA Rahul Mankootathil. LDF candidate Kavya Venu secured the victory in this ward, which was previously held by the UDF. This result is a setback for the UDF in a politically significant ward.