തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ട്വന്‍റി 20യുടെ കോട്ടകള്‍ തകര്‍ത്ത് യുഡിഎഫ്. ട്വന്‍റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്തും യുഡിഎഫിന് വൻ മുന്നേറ്റം. ട്വന്‍റി 20 ഭരിച്ചിരുന്ന കുന്നത്തുനാട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. മഴുവന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്.
കിഴക്കമ്പലത്ത് കടുത്ത പോരാട്ടം തുടരുകയാണ്. ട്വന്റി 20യും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. അതേസമയം ഐക്കരനാട് ട്വിന്‍റി 20യാണ് ലീഡ് ചെയ്യുന്നത്. മുഴുവന്നൂര്‍ പഞ്ചായത്തിൽ ഏഴു സീറ്റുകളിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റിൽ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.
ട്വിന്‍റി 20യുടെ കടന്നുവരവ് എറണാകുളം ജില്ലയില്‍ യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരുന്നു. പലയിടത്തും ട്വിന്‍റി 20യുടെ സാന്നിധ്യം കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു ബാധ്യതയായി മാറി. എന്നാല്‍ ട്വന്‍റി 20യുടെ കോട്ടകള്‍ തകര്‍ത്ത് യുഡിഎഫ് തിരിച്ചുവരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ട്വന്‍റി 20 വന്‍ തിരിച്ചടിയാണ് നേരിടുന്നത്.