തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ കടുത്തഭാഷയില്‍ അപമാനിച്ച് സിപിഎം നേതാവ് എം.എം.മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.

തോല്‍വിയോടുള്ള  അമര്‍ഷം മറയ്ക്കാനാകാതെയായിരുന്നു എംഎം മണിയുടെ പ്രതികരണം. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു. പെൻഷൻ ഉൾപ്പെടെ വാങ്ങിയിട്ട് ആളുകൾ എൽഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു'. തോൽവി എന്തുകൊണ്ട് എന്നുള്ള കാര്യം എൽഡിഎഫ് പരിശോധിക്കും. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും മുന്നോട്ട് പോകും. 

'പെൻഷൻ എല്ലാം കൃത്യതയോട് കൂടി നൽകി. അതെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന് എല്ലാവരും വോട്ട് ചെയ്തു. പെൻഷൻ വാങ്ങിക്കുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തു. ജനങ്ങൾ നന്ദികേട് കാണിച്ചു' വെന്നും മണി ആരോപിച്ചു. 

ഭരണ വിരുദ്ധ വികാരം എന്ന് പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറയുമെന്നും മണി പറഞ്ഞു. അതേസമയം 

എംഎം മണിയുടെ മണ്ഡലത്തിലെ ഇടത് കോട്ടയായ രാജാക്കാട്ടും എൽഡിഎഫിന് പരാജയമാണ്. 

ENGLISH SUMMARY:

MM Mani criticizes voters for perceived ingratitude after LDF's defeat. He suggests that despite receiving benefits like pensions, some voted against the ruling coalition due to fleeting emotions, indicating a need for LDF to introspect and correct its course.