യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‍ലിയക്ക് ജയം. കോഴിക്കോട് കുറ്റിച്ചിറ വാര്‍ഡിലാണ് തെഹ്‍ലിയ ജയിച്ചു കയറിയത്. വോട്ടെണ്ണി തുടങ്ങിയത് മുതല്‍ അവസാനം വരെ കൃത്യമായി ലീഡ് ഉറപ്പിച്ചായിരുന്നു ഫാത്തിമയുടെ ജയം. ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ എൽ.ഡി.എഫിന്‍റെ ഐ.എൻ.എൽ സ്ഥാനാർഥി വി.പി റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
മുന്നണിക്കുള്ളിലെ സ്ത്രീ പ്രാധാന്യത്തെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഹരിതാ നേതാക്കളുടെ സ്ഥാനാര്‍ഥിത്വം. ഹരിത ജനറല്‍ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറയും മുഫീദ തസ്നിയും ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. നജ്മ തബ്ഷീറ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വലമ്പൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിയാണ്. വയനാട് ജില്ലാ പഞ്ചായത്തിലെ തരുവണ ഡിവിഷനിലാണ് മുഫീദ തസ്നി ജനവിധി തേടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു.