പീഡനത്തിന്‍റെ തീവ്രത നിര്‍ണയിച്ച സിപിഎം വനിതാ നേതാവ് ലസിതാ നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോറ്റു. നഗരസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് ലസിത.
മുകേഷ് എംഎൽഎയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുൽ മാങ്കുട്ടത്തിലിന്‍റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമർശം. മുകേഷിന്‍റെ പീഡനം എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ നടപടി വന്നേനെ എന്നും ആയിരുന്നു ലസിത നായർ പറഞ്ഞത്.
വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്‍റെ കാര്യം നിയമത്തിന് വിടുന്നു. സിപിഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത നായർ പറഞ്ഞിരുന്നു.