ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അദീന ഭാരതി തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷീല സ്റ്റീഫനാണ് വിജയിച്ചത്. 19425 വോട്ട് ഷീല സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജ്യോതി അനില്‍ 10522 വോട്ടും , 5963 വോട്ട് അദീന ഭാരതിയും സ്വന്തമാക്കി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമെതിരേ അധീന ഭാരതി നടത്തിയ വിദ്വേഷ പരാമര്‍ശം ഏറെ വിവാദമായിരുന്നു. കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അദീനയുടെ പ്രതികരണം. അദീനയെ പോലുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണെന്നും. ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനുള്ള ജാഗ്രത പുലർത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളതെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്.