തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ടുചെയ്യാം.
604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കോര്‍പറേഷന്‍, 47 മുനിസിപ്പാലിറ്റി, 77 ബ്ലോക് പഞ്ചായത്ത്, 470 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 12,391 വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിധിയെഴുത്ത് പൂര്‍ണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
പാലക്കാട് കല്ലേക്കാട്ട് കോണ്‍ഗ്രസുകാര്‍ക്കെതിരെ ആക്രമണം. 10 ബിജെപി പ്രവര്‍ത്തകര്‍ക്കെതിെര കേസ്. ആക്രമണത്തിന് കാരണം ബോര്‍ഡ് വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം. കെഎസ്‌യു പ്രവര്‍ത്തകന്‍ മുഹമ്മദ് അജ്മലിന്റെ കണ്ണിന് പരുക്കേറ്റു.
കല്ലേക്കാട്ട് കോണ്‍ഗ്രസുകാര്‍ക്കെതിെര കല്ലെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പിക്കാര്‍ നിരപരാധികളാണെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍. കോണ്‍ഗ്രസുകാര്‍ തന്നെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കല്ലെറിഞ്ഞത്. ആ കല്ലേറിലാണ് കെഎസ്‌യു പ്രവര്‍ത്തകന് പരുക്കേറ്റതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.