vote

TOPICS COVERED

108 ആം പിറന്നാൾ ആഘോഷത്തിനിടെ, മമ്മൂട്ടിയെ  കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൊച്ചിക്കാരി ഫിലോമിന അമ്മൂമ്മയെ ഓർമ്മയില്ലേ? ഇന്നലെ വോട്ട് ചെയ്യാൻ എത്തി തെരഞ്ഞെടുപ്പിലും അമ്മൂമ്മ താരമായി. അമ്മൂമ്മയുടെ വോട്ട് വിശേഷങ്ങൾ കാണാം.

 കൊച്ചി പൊന്നുരുന്നിലെ വീട്ടിൽ നിന്ന് രാവിലെ 10 മണിക്ക് തന്നെ ഫിലോമിന അമ്മൂമ്മ പുറപ്പെട്ടു. ഓട്ടോയിലായിരുന്നു യാത്ര. കുമ്പളം പഞ്ചായത്തിലെ പത്താം വാർഡിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ. പണ്ടുമുതലേ വോട്ട് മുടക്കാറില്ല. മക്കളോടൊപ്പം എത്തിയ അമ്മൂമ്മയ്ക്ക് ബൂത്തിൽ വൻ സ്വീകരണം.  ഇടതു ചൂണ്ടുവിരലിൽ നീലമഷി പുരണ്ടതോടെ സന്തോഷം.

ENGLISH SUMMARY:

Kerala Elections 2024 highlights the inspiring story of Philomina Ammuma, a 108-year-old voter who cast her vote, continuing her tradition of never missing an election and capturing attention for her dedication. Her commitment underscores the importance of civic engagement, especially among senior citizens.