നാളെ വോട്ടെടുപ്പിലേയ്ക്ക് നീങ്ങുന്ന വടക്കന്‍ കേരളത്തില്‍ പോളിങ് സാമഗ്രഹികള്‍ വിതരണം ചെയ്തു. കലാശക്കൊട്ടിന് ശേഷമുള്ള ഇന്നത്തെ പകല്‍ വിശ്രമമില്ലാത്ത നിശബ്ദ പ്രചാരണതിരക്കിലാണ് മുന്നണികളും നേതാക്കളും. വ്യാജരേഖയുണ്ടാക്കി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തതിന് മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു. കോഴിക്കോട് കൂടരഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ അജ്ഞാതസംഘത്തിന്‍റെ ആക്രമണം ഉണ്ടായി.
മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ഒ. നൗഫലിനെതിരെയാണ് പൊലീസ് കേസെടുത്തത്. എസ്എസ്എല്‍സി ബുക്കിലെ ജനനതീയതി തിരുത്തി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. വോട്ടറായ പെണ്‍കുട്ടി ഒന്നാം പ്രതിയും പിതാവ് രണ്ടാം പ്രതിയും സഹായിച്ച സ്ഥാനാര്‍ഥി മൂന്നാം പ്രതിയുമാണ്. അതിനിടെ കോഴിക്കോട് കൂടഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം ആക്രമിച്ചു.
മുഖത്തും കൈക്കും പരുക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് വേളശേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് തിരുനെല്ലിയില്‍ കാളിന്ദി ഉന്നതിയില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തടഞ്ഞു. നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കിലാണ് മുന്നണികളും നേതാക്കളും.