TOPICS COVERED

തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ എറണാകുളത്ത് പൊലീസിന്‍റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാപകമായി കള്ളവോട്ടിന് എല്‍ഡിഎഫ് ശ്രമിച്ചതായി കോണ്‍ഗ്രസ്. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി കിട്ടിയെന്നും മികച്ച വിജയം ഉറപ്പെന്നും സിപിഎം വിലയിരുത്തല്‍. കൊച്ചി കോര്‍പ്പറേഷനില്‍ അടക്കം എറണാകുളത്ത് പോളിങ് ശതമാനം ഉയര്‍ന്നതില്‍ വലിയ അവകാശവാദമാണ് പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്നത്. 

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജില്ല പിടിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. പഞ്ചായത്തുകളില്‍ മികച്ച ഭൂരിപക്ഷം. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ കൈവിട്ട സീറ്റുകള്‍കൂടി നേടും. കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം. പോളിങ് ശതമാനം കണക്കിലെടുത്ത് കോണ്‍ഗ്രസ് പാളയത്തിലെ വിലയിരുത്തല്‍ ഇവയാണ്. വിമതശല്യം ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കള്ളവോട്ട് ചെയ്യാന്‍ വ്യാപകമായി സിപിഎം ശ്രമിച്ചതായാണ് ആരോപണം. 

കോര്‍പ്പറേഷനില്‍ വന്‍ വിജയം നേടുമെന്നാണ് എല്‍ഡിഎഫിന്‍റെയും ആത്മവിശ്വാസം. ബ്ലോക് പഞ്ചായത്തില്‍ കൂടുതല്‍ മേല്‍ക്കൈയും പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റവും സിപിഎം പ്രതീക്ഷിക്കുന്നു. 

കോര്‍പറേഷനില്‍ കഴിഞ്ഞ തവണ അ‍ഞ്ചു സീറ്റു നേടിയ ബിജെപി ഇത്തവണ മൂന്ന് മടങ്ങായി ശക്തിവര്‍ധിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. തൃപ്പൂണിത്തുറ നഗരസഭയും ഉദയംപേരൂര്‍, ചേരാനല്ലൂര്‍, കുഴുപ്പിള്ളി പഞ്ചായത്തുകളിലും എന്‍ഡിഎ പ്രതീക്ഷവയ്ക്കുന്നു. കിഴക്കമ്പലം അടക്കം നാല് പഞ്ചായത്തുകള്‍ ശക്തികേന്ദ്രമായി തുടരുമെന്നാണ് ട്വന്‍റി20യുടെ കണക്കുകൂട്ടല്‍.

ENGLISH SUMMARY:

Ernakulam Local Body Election reveals allegations of fraudulent voting attempts by LDF, countered by strong victory claims from UDF. Parties are assessing polling percentages for potential gains in Kochi Corporation and district panchayats.