കേരളത്തില്‍ എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം എം.എ.ബേബി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല. ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് ആദ്യവാരം. ആരൊക്കെ മല്‍സരിക്കും എന്ന് അഞ്ച് ദിവസത്തിനകം അറിയാമെന്നും ബേബി പറഞ്ഞു. മല്‍സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവുണ്ടാകുമെന്നും എം.എ.ബേബി വ്യക്തമാക്കി.

ജനാധിപത്യ രീതിയിലായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയമെന്നും ജില്ലാ സെക്രട്ടറിയേറ്റുകളുടെ നിര്‍ദേശം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും എംഎ ബേബി പറഞ്ഞു. വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. യുവാക്കളും മുതിര്‍ന്ന നേതാക്കളും മല്‍സരിക്കുമെന്നും ബേബി പറ‍ഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അഭിനന്ദിക്കുന്നതാണെന്നും സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്നും ബേബി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്നും ബംഗാളിലും അസമിലും പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നും എംഎ ബേബി വ്യക്തമാക്കി. എസ്ഐആറിനെതിരെ ജാഗ്രത പുലര്‍ത്താനും പാര്‍ട്ടി കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കേരളത്തിലെ ആരോഗ്യ മേഖലയിലയ്ക്കെതിരായ ആക്രമണത്തിനെതിരെയും പിബി യോഗം പ്രമേയം പാസാക്കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തെ യോഗം അപലപിച്ചു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലെ ആരോഗ്യ മേഖല മികച്ചതാണെന്നും എംഎ ബേബി പറഞ്ഞു.

ENGLISH SUMMARY:

CPIM Politburo member M.A. Baby has confirmed that Chief Minister Pinarayi Vijayan will spearhead the LDF campaign for the upcoming 2026 Kerala Assembly elections. Speaking after the PB meeting in Delhi, Baby stated that while the party traditionally doesn't announce a CM candidate beforehand, Pinarayi's leadership is central to the campaign. The party is set to relax candidate criteria, prioritizing winnability and including a mix of youth and veteran leaders. The first list of candidates is expected by the first week of March, with final decisions reached within five days. M.A. Baby also lauded the LDF government’s achievements in eradicating extreme poverty and urged party committees to remain vigilant against SIR. Furthermore, the PB passed a resolution condemning attacks on Kerala's health sector and Health Minister Veena George, maintaining that the state's healthcare remains exemplary despite isolated incidents.