വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ പേരിൽ വ്യാജ കോൾ വന്നതിൽ പ്രത്യേക അന്വേഷണസംഘം ഡൽഹിയിലേക്ക്. വാട്സാപ്പ് കോള്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാമക്കും. മ്യൂള്‍ അക്കൗണ്ട് വഴി മറ്റൊരാളുടെ സിം ഉപയോഗിച്ച് വിളിച്ചതാണെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്‍റെ പരാതിയും വിദ്യ ബാലകൃഷ്ണന്‍ എംഎല്‍എയുടെ പരാതിയും സംയുക്തമായാണ് അന്വേഷിക്കുക.
മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എയ്ക്ക് ഡല്‍ഹിയില്‍ നിന്ന് വന്ന കോള്‍. മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും അതില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു വ്യാജ വാട്സാപ്പ് കോള്‍. പണം നല്‍കി മന്ത്രിയാക്കുന്നതെങ്ങനെയെന്ന് എംഎല്‍എ തിരിച്ചു ചോദിച്ചതോടെ അതെങ്ങനെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തട്ടിപ്പുകാര്‍ ഇംഗ്ലിഷില്‍ വിശദീകരിച്ചു നല്‍കി. പ്രിയങ്കഗാന്ധിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു ഫോണ്‍ കോള്‍ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്.