തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍. ഏഴ് ജില്ലകളില്‍ പരസ്യപോരിന് കലാശം. ആറ് മണിക്ക് അവസാനിച്ച കലാശക്കൊട്ട് കളറാക്കി മുന്നണികള്‍. നാളെ നിശബ്ദ പ്രചരണമാണ്. 75,643 സ്ഥാനാര്‍ഥികളുള്ളതില്‍ 36,630 പേരാണ് ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നത്. 1.32 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് മറ്റന്നാള്‍ പോകും. പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ ഒന്‍പതുമണിക്ക് തുടങ്ങും.
Also Read: കരയിലെ കപ്പലില്‍ താമസം; തോമസിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നവും 'കപ്പൽ' തന്നെ
ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ മുന്നേറ്റം സ്വപ്നംകണ്ട് മുന്നണികള്‍. നല്ല റിസള്‍ട്ടുണ്ടാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍ പറയുന്നു. നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ശുഭ പ്രതീക്ഷയെന്നും മുഖ്യമന്ത്രി. യു.ഡി.എഫിന്റെ തിരിച്ചുവരവ് ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
സര്‍ക്കാരിനെതിരായ ജനവിരുദ്ധവികാരം, ശബരിമല സ്വര്‍ണ്ണക്കൊള്ള, വിലക്കയറ്റം എന്നിവ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്നും കൂട്ടിച്ചേര്‍ത്തു. ജനം മാറ്റം ആഗ്രഹിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
മൂന്നാം പിണറായി സര്‍ക്കാരിനുള്ള കേളികൊട്ടായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.