നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ കൈയില്‍ വിലങ്ങ് വെച്ചത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ രാഷ്ട്രീയ ഗ്രാഫിലെ നിര്‍ണായഘട്ടമായിരുന്നു. ജനപ്രിയ നായകനെ ജയിലിലാക്കി, അവള്‍ക്കൊപ്പമെന്ന് ഹാഷ് ടാഗിലുടെ സിപിഎമ്മും സര്‍ക്കാരും പ്രതിച്ഛായ മെച്ചപ്പെടത്തുകയായിരുന്നു. യുഡിഎഫ് ആയിരുന്നു അക്കാലത്ത് ഭരിച്ചിരുന്നങ്കില്‍ ദിലീപിന്‍റെ അറസ്റ്റ് നടക്കുമായിരുന്നോ എന്ന് മുഖ്യമന്ത്രി തന്നെ പിന്നീട് ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് തലേദിവസം വരുന്ന വിധിയും അതേപോലെ സര്‍ക്കാരിന് നിര്‍ണായകമാണ്.
സംസ്ഥാനത്തെ നടി ആക്രമിക്കപ്പെട്ട കേസ് സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടേണ്ട സംഭവമായിരുന്നു. എന്നാല്‍ കുറ്റം ചെയ്തവര്‍ പെടുക തന്നെ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയാണ് സര്‍ക്കാരിനെതിരായ ആക്രണങ്ങള്‍ക്ക് മുഖ്യമന്ത്രി ആദ്യമേ തടയിട്ടത്. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തി. നടിയുമായി സംസാരിച്ചെന്നും അവര്‍ക്ക് ആശങ്ക വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അന്വേഷണം നേരായ വഴിയിലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സൂത്രധാരന്‍ എന്ന് വിശേഷിപ്പിച്ച് ദിലീപിനെ അറസ്റ്റു ചെയ്യതോടെ സര്‍ക്കാരിന് കൈയടി. മുഖം നോക്കാതെ താരത്തിലേക്ക് തന്നെ പൊലീസ് എത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയെന്ന് വിലയിരുത്തപ്പെട്ടു. അങ്ങനെ ഒരു അറസ്റ്റ് യുഡിഎഫ് ആയിരുന്നെങ്കില്‍ നടക്കുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പിന്നീട് ചോദിച്ചു. ആക്രമണണത്തിരായ നടിയുടെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറെയും വനിതാ ജഡ്ജിയേയും നിയമിച്ചു. വിചാരണയ്‌ക്കായി പ്രത്യേക കോടതി വേണമെന്നത നടിയുടെ ആവശ്യം അംഗീകരിച്ചതും അതിജീവിതയ്‌ക്ക് ഒപ്പമെന്ന് സന്ദേശം നല്‍കി.
നടന്‍ ദിലീപിനെ വലയിലാക്കിയത് സര്‍ക്കാരിന്‍റെ തുറന്ന സമീപനത്തിന് ഉദാഹരമണമായി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രാചാരണത്തിലുള്‍പ്പടെ ക്രഡിറ്റ് എടുത്തു എല്‍ഡിഎഫ്. കേസില്‍ വിധിവരാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് പ്രോസിക്യൂഷന്‍ എങ്ങനെ കേസ് കോടതിയില്‍ തെളിയിക്കുമെന്നതാണ്. നടന്‍ ദിലീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനും സര്‍ക്കാരിനും ഊര്‍ജം നല്‍കുന്ന ഘടകമാണ്.