മുഖ്യമന്ത്രി കാപട്യത്തിന്റെ പര്യായമെന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. സിപിഎമ്മിന് നാലു പതിറ്റാണ്ട് ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമെന്നും ദേശാഭിമാനി പത്രം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷനേതാവ് ആരോപിച്ചു.
യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി ചങ്ങാത്തമെന്ന ആരോപണത്തിന് മറുപടിയുമായി പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയെ വർഷങ്ങളോളം കൊണ്ടു നടന്നത് എൽഡിഎഫാണ്. ഒരു വിരൽ ചൂണ്ടുന്നത് യുഡിഎഫിന് നേരെയാണെങ്കിൽ മറ്റു നാലു വിരലുകളും എൽഡിഎഫിന് എതിരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൽപ്പറ്റയിൽ പറഞ്ഞു.