rahul-cpm

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും എം.മുകേഷിന്‍റെയും പീ‍ഡന പരാതികള്‍ തമ്മില്‍ താരതമ്യമില്ലെന്ന്  എം.വി ഗോവിന്ദന്‍. മാങ്കൂട്ടത്തിലിനെച്ചൊല്ലി രാജ്യസഭയില്‍ ഇടത്-കോണ്‍ഗ്രസ് അംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരടിച്ചു. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്‍റെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി. വേറെ വഴിയില്ലാത്തത് കൊണ്ടാണ് രാഹുലിനെ പുറത്താക്കിയത്.  രാഹുലിനെ കോണ്‍ഗ്രസ് സംരക്ഷിച്ചെന്ന്  സിപിഐ എംപി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ആരോപിച്ചു. എതിര്‍ത്ത കോണ്‍ഗ്രസ് എംപി ജയറാം രമേശ് സിപിഐ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് മറുപടി നല്‍കിയതോടെ പ്രതിഷേധം ശക്തമായി.

സിപിഎം എംപി ജോണ്‍ ബ്രിട്ടാസാണ് വിഷയം ആദ്യം ഉന്നയിച്ചത്. സഹപ്രവര്‍ത്തകര്‍ മേഘാവൃതമായ അന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ജെബി മേത്തര്‍ സംസ്ഥാനത്ത് മൗനം പാലിക്കുകയും സഭയില്‍ വാചാലയാവുകയും ചെയ്യുന്നു എന്നായിരുന്നു ബ്രിട്ടാസിന്‍റെ പരിഹാസം.  

ENGLISH SUMMARY:

Rahul Mamkootathil is at the center of a controversy involving serious allegations. The Kerala Chief Minister and other political figures have made strong statements, leading to conflict within the Rajya Sabha between left and Congress members