വയനാട്ടില്‍ പാട്ടുംപാടി വോട്ടുചോദിക്കുന്ന സ്ഥാനാര്‍ഥികള്‍ ട്രെന്‍ഡിങ്ങ് ആകുകയാണ്. പനമരത്തിന് പിന്നാലെ ഇതാ മുള്ളന്‍കൊല്ലിയിലും പാട്ടുവോട്ട്. യുഡിഎഫ് സാരഥിയായ ജിന്‍സി ടീച്ചറാണ് തകര്‍പ്പന്‍ പാട്ടുകളുമായി വോട്ടര്‍മാരെ കാണാന്‍ എത്തുന്നത്.
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഒരു പ്രത്യേക വൈബ് കിട്ടുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ വന്ന് പാട്ടുപാടും. പാട്ടിനൊപ്പം വോട്ടുചോദ്യവും നടക്കും. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറക്കടവ് പതിനൊന്നാം വാര്‍ഡില്‍ യുഡിഎഫ് സാരഥിയായ ജിന്‍സി ടീച്ചര്‍ പ്രൊഫഷന്‍ ഗായിക കൂടിയാണ്. പാട്ടുകാരിയെ നേരില്‍ കണ്ടാല്‍ പാട്ടുപാടിക്കാതെ ആരും വിടില്ല.
പാട്ടുകാരിയായ ടീച്ചറുടെ ആദ്യ മത്സരമാണ്. യുഡിഎഫിന്‍റെ സിറ്റിങ് വാര്‍ഡില്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ലക്ഷ്യം. പാട്ട് മാത്രമല്ല, അതിലൂടെ രാഷ്ട്രീയവും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ജിന്‍സി ടീച്ചര്‍. പാട്ടും താളമേളങ്ങളുമായി അങ്ങനെ പ്രചാരണം തുടരും. മുള്ളന്‍കൊല്ലിയുടെ സ്വന്തം പാട്ടുതന്നെയാകുമ്പോള്‍ ആവേശം അല്‍പ്പം കൂടും.