പാലായിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമായി കുഞ്ഞുമാണിയും. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണിയും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടു ചോദിക്കുകയാണ്. മകന്‍ രാഷ്ട്രീയത്തിലേക്ക് ഉടനെയില്ലെന്നാണ് ജോസ് കെ. മാണി എംപി പറയുന്നത്.
പാലാ നഗരസഭാ ഭരണം നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് എം വാശിയേറിയ പോരാട്ടത്തിലാണ്. ഒാരോ സ്ഥാനാര്‍ഥിക്ക് വേണ്ടിയും ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണിയും വോട്ടര്‍മാരെ കണ്ട് വോട്ടു ചോദിക്കുന്നു.
കെ.എം മാണിയും രാഷ്ട്രീയത്തിലിറങ്ങിയെന്നാണ് അണികളൊക്കെ പറയുന്നതെങ്കിലും മകന്‍ പഠിക്കുകയാണെന്നാണ് പിതാവ് ജോസ് കെ മാണി. കഴിഞ്ഞ പ്രാവശ്യം ഇരുപത്തിയാറംഗ നഗരസഭയില്‍ പതിനേഴ് സീറ്റിലാണ് എല്‍ഡിഎഫ് ജയിച്ചത്. ഇപ്രാവശ്യം
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ രണ്ടില ചിഹ്നത്തില്‍ പതിനാറു വാര്‍ഡുകളിലും ഒരിടത്ത് കേരള കോണ്‍ഗ്രസ് എം നിര്‍ത്തിയ സ്വതന്ത്രസ്ഥാനാര്‍ഥിയുമുണ്ട്.