പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ഏറ്റുമുട്ടുന്നത് അമ്മായി അമ്മയും മരുമകളും. മുന്‍പ് മൂന്ന് വട്ടം പഞ്ചായത്തംഗമായ അമ്മായി അമ്മ കുഞ്ഞുമോള്‍ സ്വതന്ത്രയാണ്. മരുമകള്‍ ജാസ്മിന്‍ എബി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും. രണ്ടുപേരുടേയും അഡ്രസും ഒന്നാണ്.
കുഞ്ഞുമോളമ്മയുടെ ഭര്‍ത്താവ് കൊച്ചുപാപ്പിയായിരുന്നു പള്ളിക്കല്‍ പഞ്ചായത്ത് രൂപീകരിച്ച കാലം മുതല്‍ പഞ്ചായത്തംഗം. സ്വതന്ത്രനായിരുന്നു. 1995ല്‍ വനിതാ വാര്‍ഡായതോടെ സ്ഥാനാര്‍ഥി കുഞ്ഞുമോള്‍ കൊച്ചുപാപ്പിയായി. വിരോധങ്ങളില്ലെന്നും പാര്‍ട്ടി തീരുമാനമാണ് തന്നെ സ്ഥാനാര്‍ഥി ആക്കിയതെന്നും മരുമകള്‍ ജാസ്മിന്‍ പറയുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് നോമിനേഷന്‍ കൊടുത്തതെന്നും ജാസ്മിന്‍. സുരഭി സുനിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി, പി.വി. നിരുപമയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ വട്ടം ബിജെപി ജയിച്ച വാര്‍ഡാണ്.